തിരുവനന്തപുരം: നിയമസഭയിലെ നന്ദിപ്രമേയചർച്ചയിൽ ഒരിക്കൽക്കൂടി കെ.ടി. ജലീലിന്റെ വെല്ലുവിളി. എന്നെ കൊല്ലാൻ സാധിക്കും. പക്ഷേ ആർക്കും ഒരിക്കലും തോൽപ്പിക്കാനാവില്ല. എന്നെ തോൽപ്പിക്കാൻ ചാവേറുകളായി അയച്ചവരൊക്കെ എവിടെ? -പ്രതിപക്ഷത്തോട് ജലീൽ ചോദിച്ചു.
ഒരു സർക്കാർസ്ഥാപനം മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളിലുണ്ടായ സാങ്കേതികപ്രശ്നങ്ങളുടെ പേരിലാണ് ലോകായുക്ത തനിക്കെതിരേ വിധി പറഞ്ഞത്. അല്ലാതെ അഴിമതിക്കല്ല, ജലീൽ പറഞ്ഞു.
അതേസമയം, ജലീൽ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയതായി സണ്ണി ജോസഫ് ലോകായുക്തവിധി ഉദ്ധരിച്ച് പറഞ്ഞു. അഴിമതി തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന വാക്ക് ജലീൽ പാലിക്കണം -സണ്ണി ജോസഫ് പറഞ്ഞു. ജലീലിന് മറുപടിയുമായി മുസ്ലിം ലീഗ് അംഗങ്ങളും എത്തി.
Content Highlight: K T Jaleel Niyamasabha Speech