ആലപ്പുഴ: ആലപ്പുഴ കന്നിട്ടജെട്ടിയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് ഫയർഫോഴ്സ് എത്തിയിരുന്നെങ്കിലും മോട്ടോർ കേടായതിനാൽ തീ അണയ്ക്കാനായില്ല. ഇതോടെ ഹൗസ് ബോട്ടുകൾ പൂർണമായും കത്തിനശിച്ചു.
ഹൗസ് ബോട്ടുകൾ പൂർണമായും കത്തിനശിച്ച നിലയിൽ
കോയിനോണിയ ക്രൂസിന്റെ രണ്ട് ബോട്ടുകളാണ് കത്തിയത്. ആദ്യം ഒരു ഹൗസ് ബോട്ടിൽ തീ പിടിക്കുകയും വൈകാതെ തൊട്ടടുത്ത ഹൗസ് ബോട്ടുകളിലേക്ക് പടരുകയുമായിരുന്നു. വലിയ ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ലോക്ഡൗണായതിനാൽ കഴിഞ്ഞ കുറേ നാളുകളായി ഹൗസ് ബോട്ടുകൾ ഓടുന്നില്ല.
Content Highlight: Two houseboat catches fire in Alappuzha














