തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയിൽ പ്രമേയം പാസാക്കിയത് പരിഹാസ്യമായ നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്ന വളരെ വിലകുറഞ്ഞ നടപടിയാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേന്ദ്രഭരണ പ്രദേശത്ത് നടപ്പാക്കിയ പരിഷ്കാരത്തിൽ പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു. സഭയുടെ അന്തസ് കളഞ്ഞുകുളിക്കുന്ന പ്രമേയമാണിത്. ലക്ഷദ്വീപിലെ മഹാഭൂരിപക്ഷം ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാര വേലയാണ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നിൽ വോട്ടുബാങ്ക് താത്പര്യമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
കേന്ദ്രസർക്കാരിനെ അനാവശ്യമായി വിമർശിക്കാൻ ആദ്യ നിയമസഭാ സമ്മേളനം തന്നെ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്. അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ ലക്ഷദ്വീപിലെ ജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെയോ കോടതിയെയോ
സമീപിക്കാമെന്നും സുരന്ദ്രൻ പറഞ്ഞു.
content highlights:K Surendran statement against kerala assembly resolution in lakshadweep issue