ചട്ടം 118 പ്രകാരമുള്ള പ്രമേയത്തെ പ്രതിപക്ഷം പിന്തുണയ്ക്കും. ദ്വീപിലെ ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടും.
അതേസമയം, നയ പ്രഖ്യാപന പ്രസംഗത്തിന്മേൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നന്ദി പ്രമേയ ചർച്ചയ്ക്ക് നാളെ തുടക്കമാകും. ചർച്ചയ്ക്ക് കെകെ ശൈലജ തുടക്കമിടും. സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നന്ദി പ്രമേയ ചർച്ച തുടങ്ങിവെക്കുക.
ഈയാഴ്ച ചോദ്യോത്തരവേളയില്ല. പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരുന്നുണ്ടെങ്കിൽ അതാകും നാളത്തെ ആദ്യ നടപടി. അതിന് ശേഷമാകും മുഖ്യമന്ത്രി ലക്ഷദ്വീപ് പ്രമേയം അവതരിപ്പിക്കുക. അടിയന്തര പ്രമേയം ഇല്ലെങ്കിൽ ലക്ഷദ്വീപ് പ്രമേയത്തോടെ സഭാ നടപടികൾ ആരംഭിക്കും, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.