താൻ വിരമിക്കുന്നത് ആത്മസംതൃപ്തിയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ലൈഫ് മിഷൻ വിവാദം ജീവിതത്തെ പിടിച്ചു കുലുക്കി. അന്വേഷണ ഏജൻസികളുടെ തെളിവെടുപ്പ് മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ലൈഫ് മിഷൻ ധാരണാപത്രവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയ ഇടപാടുകളെപ്പറ്റി പറയുന്നില്ല. ഇതിൻ്റെ പേരിൽ കോടതി കയറിയെന്നും അദ്ദേഹം പറഞ്ഞു.
Also Read:
വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ അനിൽ അക്കര നല്‍കിയ പരാതിയിലായിരുന്നു സിബിഐ കേസെടുത്തത്. ലൈഫ് മിഷൻ നിര്‍മാണ കരാറുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ കൈപ്പറ്റിയെന്ന വിവാദത്തിനു പിന്നാലെയായിരുന്നു നടപടി. ഫോറിൻ കോണ്ടിബ്യൂഷൻ ആക്ട് പ്രകാരം കേസെടുത്ത സിബിഐ ലൈഫ് മിഷൻ സിഇഓ യുവി ജോസിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Also Read:
വിവാദ നടപടികള്‍ക്ക് പിന്നാലെ യുവി ജോസിനോട് മന്ത്രി എസി മൊയ്തീൻ വിശദീകരണം തേടുകയും ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായിരുന്നു മന്ത്രി ഔദ്യോഗിക വസതിയിൽ വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടത്.