തിരുവനന്തപുരം: മുൻ ഡി.ജി.പി രാജഗോപാൽ നാരായൺ (87) അന്തരിച്ചു.ന്യുമോണിയ ബാധയെത്തുടർന്ന് ആരോഗ്യനില വഷളായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1988 ജൂൺ 17 മുതൽ 1991 ജൂലായ് മൂന്നു വരെ സംസ്ഥാന പോലീസ് മേധാവിയായിരുന്നു. ഏറെക്കാലം ഇന്റലിജൻസ് ബ്യൂറോയിൽ പ്രവർത്തിച്ച അദ്ദേഹം കേരളത്തിൽ മടങ്ങിയെത്തിയ ശേഷം ഡിഐജി, ഐജി, എഡിജിപി തസ്തികകളിലും സേവനമനുഷ്ഠിച്ചു.
സംസ്കാരം ഞായറാഴ്ച മണക്കാട് പുത്തൻകോട്ടയിൽ നടക്കും.
content highlights:former dgp rajagopal narayan passes away















