ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ 80 ശതമാനം മുസ്ലീം വിഭാഗത്തിനും 20 ശതമാനം മുസ്ലീം ഇതര വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യാൻ അനുവദിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജനസംഖ്യാ അനുപാതം അനുസരിച്ച് ഈ നിരക്കിൽ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
Also Read:
എന്നാൽ ക്ഷേമപദ്ധതികളുടെ 100 ശതമാനവും മുസ്ലീം വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ലീഗിൻ്റെ വാദം. പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് 20 ശതമാനം നല്‍കാൻ പിന്നീടാണ് തീരുമാനമമെടുത്തത്. സ്കോളര്‍ഷിപ്പുകളുടെ 80 ശതമാനം എങ്ങനെയാണ് മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്നതെന്ന ചോദ്യം തന്നെ ദുരാരോപണമാണെന്നും പദ്ധതിയുടെ വിവരങ്ങള്‍ ശരിയായ തരത്തിൽ പരിശോധിക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നുമാണ് ലീഗ് ആരോപിക്കുന്നത്.
Also Read:
വിധിയ്ക്കെതിരെ ഐഎൻഎൽ അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് വിഷയത്തിൽ ഐഎൻഎലിൻ്റെ പ്രതികരണം. എന്നാൽ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നാണ് പിജെ ജോസഫ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെയാണ് സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും 80 ശതമാനം വിതരണം ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ രീതിയ്ക്കെതിരെ ഹൈക്കോടതി രംഗത്തെത്തിയത്. 2015ലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയുടെ അനുപാതത്തിൽ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
നിലവിലെ ജനസംഖ്യാ കണക്ക് പരിഗണിക്കണമെന്നും ന്യൂനപക്ഷ വിഭാഗങ്ങളെ ക്രിസ്ത്യൻ, മുസ്ലീം എന്നിങ്ങനെ മതാടിസ്ഥാനത്തിൽ വേര്‍തിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണെന്നുമായിരുന്നു ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടിയത്. മുൻപ് ക്രിസ്ത്യൻ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ ബി കോശി സമിതിയുടെ ടേംസ് ഓഫ് റഫറൻസും ഹൈക്കോടതി പരിശേോധിച്ചു. ഇതിനു ശേഷമാണ് ജനസംഖ്യാ അനുപാതത്തിൽ ആനുകൂല്യങ്ങള്‍ അനുദിക്കാനുള്ള നിര്‍ദേശം.
അതേസമയം ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള അനുപാതമല്ലെന്നു ഹൈക്കോടതി വിധി തെറ്റായ നടപടിയാണെന്നും സിപിഎം നേതാവും മുൻ ന്യൂനപക്ഷ ക്ഷേമ മന്ത്രിയുമായ പാലോളി മുഹമ്മദ് കുട്ടി വ്യക്തമാക്കി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുസ്ലീം വിഭാഗത്തിലെ പിന്നോക്കാവസ്ഥ പഠിക്കാൻ എൽഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചത് പാലോളി മുഹമ്മദുകുട്ടിയെയായിരുന്നു.