തൃശൂര്> കോവിഡ് ബാധിച്ച് രക്ഷിതാക്കള് നഷ്ടപ്പെട്ട കുട്ടികളുടെ പൂര്ണ സംരക്ഷണം സര്ക്കാര് ഏറ്റെടുക്കുമെന്ന് ദേവസ്വം-പട്ടികജാതി പട്ടിക വര്ഗ ക്ഷേമമന്ത്രി കെ രാധാകൃഷ്ണന്. മന്ത്രിയായ ശേഷം ആദ്യമായി തൃശൂരിലെത്തിയ രാധാകൃഷ്ണന് കോവിഡ് ബാധിച്ച രക്ഷിതാക്കള് മരിച്ച കാഞ്ഞാണി കാരമുക്ക് അലനെയും ഒല്ലൂര് എടക്കുന്നി ലക്ഷം വീട് കോളനിയില് പ്ള്ളിപ്പാടം വിന്സന്റിന്റെ മക്കളായ അലീന, അനീന എന്നിവരെ വീടുകളില് സന്ദര്ശിച്ചു.
അച്ഛന് വിന്സന്റ് നേരത്തെ മരിച്ച ഇരട്ടകുട്ടികളായ ഇവരുടെ അമ്മ വിനിത കോവീഡ് ബാധിച്ച് കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇതോടെ കുട്ടികള് അനാഥമാവുകയായിരുന്നു. അനാഥമാവുന്ന കുട്ടികളുടെ വിദ്യാഭ്യാസം ഉള്പ്പെടെ എല്ലാ സൗകര്യങ്ങളും സര്ക്കാര് ചെയ്യും. ഇക്കാര്യത്തില് സുപ്രീംകോടതി വിധി വരുന്നതിന് മുമ്പ് തന്നെ സംസ്ഥാന സര്ക്കാര് തീരുമാനമെടുത്തിരുന്നു .
മന്ത്രിയായശേഷം തൃശൂരിലെത്തിയ രാധാകൃഷ്ണന് ആദ്യം ചെയ്തത് കോവിഡ് മൂലം അനാഥരായ കുട്ടികളെ സന്ദര്ശിക്കുകയായിരുന്നു.