Also Read:
2015ലെ അനുപാതം അനുസരിച്ചാണ് നിലവിൽ സംസ്ഥാനത്ത് ക്ഷേമ പദ്ധതികള്‍ വിതരണം ചെയ്യുന്നത്. എന്നാൽ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ അനുപാതം മാറിയിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഈ അനുപാതം പുനര്‍നിശ്ചയിക്കണമെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച കേരള സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കിയെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. വിഷയത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങള്‍ വലിയ വിവാദമുയര്‍ത്തുകയും പ്രധാനമന്ത്രിയെ അടക്കം പരാതി അറിയിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നിലപാട്. 2015ൽ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് വേണ്ടത്ര പഠനത്തിൻ്റെ അടിസ്ഥാനത്തിലല്ലെന്നാണ് ഹര്‍ജിക്കാരും ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഉത്തരവിൻ്റെ കൂടുതൽ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല.
Also Read: