Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലക്ഷദ്വീപിലെ പരിഷ്‌കാരങ്ങള്‍ ജന നന്മയ്ക്ക്, നടക്കുന്നത് വ്യാജപ്രചാരണം- ന്യായീകരിച്ച് കളക്ടര്‍

by News Desk
May 27, 2021
in KERALA
0
ലക്ഷദ്വീപിലെ-പരിഷ്‌കാരങ്ങള്‍-ജന-നന്മയ്ക്ക്,-നടക്കുന്നത്-വ്യാജപ്രചാരണം-ന്യായീകരിച്ച്-കളക്ടര്‍
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ ന്യായീകരിച്ച് കളക്ടർ. അഡ്മിനിസ്ട്രേറ്റർ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾ ജനങ്ങളുടെ ഭാവിയെക്കരുതിയാണെന്നും ഭരണകൂടത്തിനെതിരേ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും കളക്ടർ അസ്കർ അലി കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. അഡ്മിനിസ്ടേറ്റർ കൊണ്ടുവന്ന എല്ലാ പുതിയ നടപടികളെയും കളക്ടർ ന്യായീകരിച്ചു.

ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ദ്വീപിൽ സ്വീകരിക്കുന്നത്. മംഗലാപുരം തുറമുഖവുമായുള്ള ബന്ധം ദ്വീപിന് ഏറെ ഗുണകരമാകും. കവരത്തിയിൽ പുതിയ ആധുനിക സ്കൂൾ സ്ഥാപിക്കും. ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ദ്വീപിലെ ടൂറിസം വികസിപ്പിക്കുകയും വിനോദസഞ്ചാരികൾക്ക് സൗകര്യമൊരുക്കുകയുമാണ് പുതിയ നടപടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ടൂറിസം മെച്ചപ്പെടുത്തുന്നതിനുവേണ്ടി മാത്രമാണ് മദ്യം വിൽക്കാനുള്ള തീരുമാനം.

ഏതാനും ദിവസം മുൻപ് 3000 കോടി രൂപയുടെ 300 കെയ്സ്ഹെറോയിൻ, എകെ 47 തോക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂടാതെ മരിജുവാന, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളും പോക്സോ കേസുകളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ പശ്ചാത്തലത്തിലാണ് കൂടുതൽ കർശനമായ നിയമങ്ങൾ ദ്വീപിൽ നടപ്പിലാക്കാൻ തീരുമാനിച്ചത്. നിക്ഷിപ്ത താൽപര്യം ഉള്ളവരെയാണ് പുതിയ പരിഷ്കാരം പ്രകോപിപ്പിക്കുന്നത്. അഡ്മിനിസ്ട്രേഷന് എതിരായി പ്രതിഷേധം നടത്തുന്നത് അത്തരക്കാരാണ്.

കോവിഡ് പ്രതിരോധിക്കാൻ കർശന നടപടികളാണ് ദ്വീപിൽ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ വിമാനം, വാഹന ഗതാഗതം അടക്കമുള്ളവ നിർത്തലാക്കിയിരുന്നു. പിന്നീട് ദ്വീപിലെ ജനങ്ങളുടെ ജീവിത ആവശ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഇളവുകൾ വരുത്തിയത്. കോവിഡ് പരിശോധനകൾക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നു. ആറ് ദ്വീപുകളിലായുള്ള 18 വയസ്സിനു മുകളിലുള്ള മിക്കവാറും എല്ലാവർക്കും വാക്സിൻ വിതരണം പൂർത്തിയാക്കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

രണ്ടിൽക്കൂടുതൽ കുട്ടികൾ ഉള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല എന്ന ചട്ടം ഇപ്പോൾ നടപ്പാക്കില്ല. ഈ നിയമം നിലവിൽ വന്നു കഴിഞ്ഞ് രണ്ടിലധികംകുട്ടികളുടെ മാതാപിതാക്കളാകുന്നവർക്ക് മാത്രമേ ഇത് ബാധകമാകൂ. നിലവിൽ രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് തുടർന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവും. കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഇത് നടപ്പിലാക്കൂ. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചുകളഞ്ഞെതെന്നും കളക്ടർ പറഞ്ഞു.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഉണ്ട്. പോക്സോ കേസുകൾ വർധിക്കുന്നു. ദ്വീപ് നിവാസികൾ മയക്കുമരുന്ന് കടത്തിൽ ഏർപ്പെടുന്നുണ്ട്. നിയമപാലനം കർശനമാക്കുന്നതിന്റെ ഭാഗമായാണ് കർശന നിയമം നടപ്പിലാക്കുന്നത്. ഇപ്പോൾ കുറച്ച് കേസുകൾ മാത്രമേ ഉള്ളൂ. കേസുകളുടെ എണ്ണമല്ല കാര്യം. യുവാക്കൾക്കിടയിൽ അരക്ഷിതത്വം വളർന്നുവരുന്നുണ്ട്. നിരവധി യുവാക്കൾ സാമൂഹ്യവിരുദ്ധ പ്രവൃത്തികളിൽ പങ്കാളികളാകുന്നുണ്ട്. ഇത് വ്യാപകമാകാതിരിക്കാനാണ് നിയമം കൊണ്ടുവരുന്നത്. ഭാവിയെ കരുതിയാണ് പുതിയനിയമം.

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത് നിരവധി ആലോചനകൾക്കു ശേഷമാണ്. കുട്ടികളുടെ ഭക്ഷണത്തിൽ മുട്ടയും മത്സ്യവും അടക്കമുള്ളവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക വിപണിയിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുക എന്ന ലക്ഷ്യം മാത്രമാണിതിന് പിന്നിലുള്ളത്. എന്നാൽ, മാംസം ദ്വീപിന് പുറത്തുനിന്ന് കൊണ്ടുവരേണ്ടതുണ്ട്. അത് പ്രയാസകരമായ കാര്യമായതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മത്സ്യം കൂടുതൽ ഉപയോഗിച്ച്പ്രാദേശിക മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കാൻ കൂടിയാണിത്. കോവിഡ് സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ബീഫ് നിരോധിച്ചത് ലഭ്യതക്കുറവു മൂലമാണെന്നും കളക്ടർ പറഞ്ഞു.

ജീവനക്കാരുടെ നിയമനം സുതാര്യമാക്കുന്നതിനാണ് നിയമനവുമായി ബന്ധപ്പെട്ടകാര്യത്തിൽ പുതിയ നയം സ്വീകരിക്കുന്നത്. ടൂറിസം വകുപ്പിൽ 193 ജീവനക്കാരാണ് ഡിസംബറിൽ ഉണ്ടായിരുന്നത്. ഇവർ അഡീഷണൽ ജീവനക്കാർ മാത്രമായിരുന്നു. താൽക്കാലികജീവനക്കാർ പോലും ആയിരുന്നില്ല. വിനോദസഞ്ചാര മേഖലതാഴേക്കുപോയപ്പോൾ അവരെ പിരിച്ചുവിടുകയായിരുന്നു. ഇത് എല്ലാ വർഷവും സംഭവിക്കുന്നതാണ്.

ജനങ്ങളുടെ താൽപര്യവും ദ്വീപിന്റെ നന്മയും ലക്ഷ്യെവച്ചാണ് ലക്ഷദ്വീപ് ഭരണകൂടം പ്രവർത്തിക്കുന്നത്. ഇപ്പോൾ നടക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളാണ്. നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യുന്നവരും നിക്ഷിപ്ത താൽപര്യക്കാരുമാണ് പുതിയ നടപടികളെ എതിർക്കുന്നത്. ഇപ്പോൾ നടക്കുന്ന കാമ്പയിനുകളെല്ലാം തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും കളക്ടർ പറഞ്ഞു.

Content Highlights:Reforms in Lakshadweep for the good of the people, fake propaganda going on- Collector

Previous Post

ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐ-എഐവൈഎഫ് പ്രതിഷേധം; കരിങ്കൊടി കാട്ടി

Next Post

പൃഥിരാജിനൊപ്പം നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ആത്മാര്‍ഥമായി ചേർത്ത് നിര്‍ത്താം- ചെന്നിത്തല

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പൃഥിരാജിനൊപ്പം-നില്‍ക്കേണ്ടത്-കാലഘട്ടത്തിന്റെ-ആവശ്യം;-ആത്മാര്‍ഥമായി-ചേർത്ത്-നിര്‍ത്താം-ചെന്നിത്തല

പൃഥിരാജിനൊപ്പം നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; ആത്മാര്‍ഥമായി ചേർത്ത് നിര്‍ത്താം- ചെന്നിത്തല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.