തിരുവനന്തപുരം
സെക്രട്ടറിയറ്റിൽ 31 മുതൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എല്ലാ വകുപ്പുകളിലെയും പാർലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടർ സെക്രട്ടറി മുതൽ സെക്രട്ടറി വരെ ഉള്ളവരും വെള്ളിയാഴ്ചമുതൽ ഹാജരാകണം.
കോവിഡ്മൂലം മരിക്കുന്നവരെ മാറ്റുന്നതിലും സംസ്കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. മരണമടയുന്നവരെ ഉടൻ വാർഡിൽനിന്നു മാറ്റാൻ സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.