പ്രധാന മന്ത്രിയോടും അദ്ദേഹത്തിന്റെ നയങ്ങളോടും കടുത്ത അമർഷമുള്ള വ്യക്തിയാണ് ഈ പുസ്തകത്തിന് പിന്നിൽ എന്ന് ഏറെക്കുറെ വ്യക്തമല്ലേ. കഴിഞ്ഞില്ല, 56 പേജുള്ള ഈ പുസ്തകത്തിന്റെ വില 56 രൂപയാണ്. നരേന്ദ്ര മോദിയുടെ പ്രശസ്തമായ ’56 ഇഞ്ച് നെഞ്ചളവുള്ള നേതാവ്’ എന്ന ഇമേജിനെ കളിയാക്കിയാണ് ഇത്. പുസ്തകം തുറന്ന് നോക്കിയാൽ 56 പേജിലും ഒന്നും എഴുതിയിട്ടില്ല. തൊഴിൽ ലഭ്യമാക്കാൻ നരേന്ദ്ര മോഡി ഗവണ്മെന്റ് ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് പറയാതെ പറയുകയാണ് ശൂന്യമായ ഈ പേജുകൾ.
“ഇന്ത്യയ്ക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ മോദിജി എന്താണ് ചെയ്തതെന്ന് അറിയാൻ രാഷ്ട്രം ആഗ്രഹിക്കുന്നു! കോവിഡ്-19നെതിരായ യുദ്ധത്തിൽ മഹത്വവത്കരിക്കാനും സമൃദ്ധിയുടെ പാതയിലൂടെ നടക്കാനും ഒരു മഹാനായ നേതാവ് സമരം ചെയ്യുന്ന ഒരു ജനതയെ എങ്ങനെ സഹായിച്ചു? ഇന്ത്യൻ പൗരന്മാർക്കിടയിൽ തൊഴിൽ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ പ്രധാനമന്ത്രി മോദി ചെയ്ത എല്ലാ കാര്യങ്ങളും ഈ പുസ്തകത്തിലുണ്ട്” എന്നാണ് പുസ്തകത്തെക്കുറിച്ചുള്ള ആമസോൺ വെബ്സൈറ്റിലെ വിവരണം.
പുസ്തകത്തിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആമസോൺ പുസ്തകം വെബ്സൈറ്റിൽ നിന്നും പിൻവലിച്ചു. സ്വന്തം പുസ്തകം പബ്ലിഷ് ചെയ്യാവുന്ന ആമസോണിലെ ഫീച്ചർ ദുരുപയോഗം ചെയ്താണ് ഈ വ്യാജപുസ്തകം വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് എന്നാണ് വിവരം.