വളം,കീടനാശിനികൾ വിൽക്കുന്ന കടകൾ ആഴ്ചയിൽ ഒരുദിവസം തുറക്കാം. കൊവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹം മാറ്റുന്നതിലും സംസ്കരിക്കുന്നതിലും പ്രത്യേക ശ്രദ്ധ വേണം. മരിച്ചവരെ ഉടനെ വാർഡിൽ നിന്നും മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യബന്ധന തുറമുഖങ്ങൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങി. അവയുടെ പ്രവർത്തനം സുഗമമായി നടത്താൻ ആവശ്യമായ മാർഗനിർദേശം നൽകിയിട്ടുണ്ട്.
Also Read :
ടെക്നിക്കൽ സർവകലാശാലയിലെ അവസാന സെമസ്റ്റർ പരീക്ഷ ഓണലൈനായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിവിധ സർവകലാശാലകളിലെ വിസിമാരുടെ യോഗം ഉന്നത വിദ്യാഭ്യാസമന്ത്രി വിളിച്ചിരുന്നു. ഓഫ് ലൈനായി പരീക്ഷ മതിയെന്നാണ് അവരുടെ അഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് നിയന്ത്രണം മാറിയാൽ ജൂണ് 15 മുതൽ പരീക്ഷകൾ ആരംഭിക്കാനാവും എന്നാണ് വിസിമാരുടെ വിലയിരുത്തൽ. അതിനനുസരിച്ച് പരീക്ഷകൾ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സീൻ മുൻഗണനാ പട്ടികയിൽ സിവിൽ സപ്ലൈസ്, സപ്ലൈകോ, ലീഗൽ മെട്രോളജി, സർക്കാർ പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോർട്ട് ഓഫീസ് ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തിയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Updating…