കൊച്ചി > ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസില് സരിതാ നായരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതി മറ്റ് കേസുകളില് ഉള്പ്പെട്ടിട്ടുണ്ടന്നും ജാമ്യം അനുവദിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.
തട്ടിപ്പില് പ്രതിക്ക് പങ്കുണ്ടന്നു പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പണം സരിതയുടെ അക്കൗണ്ടില് എത്തിയതിന് തെളിവുണ്ടന്നും വ്യാജ നിയമന ഉത്തരവ് ചമച്ചതില് സരിതക്ക് പങ്കുണ്ടന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
കെടിഡിസിയില് ജോലി വാഗ്ദാനം ചെയ്ത് നെയ്യാറ്റിന്കര സ്വദേശി അരുണ് നായരില് നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയെന്ന കേസിലെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ബി സുധീന്ദ്ര കുമാര് തള്ളിയത്. ബിവറേജസ് കോര്പ്പറേഷനില് ജോലി വാഗ്ദാനം ചെയ്ത് അരുണ് സെല്വരാജില് നിന്ന് 11.49 ലക്ഷം തട്ടിയെന്ന കേസ് ഹര്ജി ഭാഗം മാറ്റി. 25 ദിവസമായി കസ്റ്റഡിയിലാണന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹര്ജികള്.