അന്തരിച്ച നടൻ രാജൻ പി. ദേവിൻ്റെ ഇളയ മകനും നടനുമായ ഉണ്ണി പി രാജിൻ്റെ ഭാര്യ തിരുവനന്തപുരം വെമ്പായം സ്വദേശി പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉണ്ണി പി രാജ് അറസ്റ്റിൽ. ഇയാളുടെ അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നെടുമങ്ങാട് ഡിവൈഎസ്പി നേതൃത്വത്തിലാണ് ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന പരാതിയിന്മേൽ അന്വേഷണം നടന്നിരുന്നത്. സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതിനാൽ അൽപസമയത്തിനകം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
മെയ് 12നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തവുരം വെമ്പായത്തെ വീട്ടിൽ തൂങ്ങി മരിച്ചിരുന്നത്. മരണത്തിന് മുമ്പ് വട്ടപ്പാറ പോലീസിൽ ഇവര്‍ ഉണ്ണിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പരാതി നൽകിയിരുന്നു. ഭർതൃവീട്ടിൽ ശാരീരിക മാനസിക പീഡനങ്ങള്‍ ഏൽക്കേണ്ടി വന്നുവെന്നാണ് പരതിയിൽ പറഞ്ഞിരുന്നത്. ചില ഡിജിറ്റൽ തെളിവുകളും പോലീസിന് കൈമാറിയിരുന്നു.