ഇസ്ലാമാബാദ്
പാകിസ്ഥാനിൽ ഞായറാഴ്ചയോടെ കോവിഡ് കേസുകൾ ഒൻപത് ലക്ഷം കടന്നു. ഇതുവരെ മരണം 20,251.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ രണ്ടുമാസത്തേക്കാൾ കുറഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 30 വയസ്സും അതിന് മുകളിലുമുള്ളവർക്ക് വാക്സിനേഷൻ ശനിയാഴ്ച ആരംഭിച്ചു. 22 കോടി ജനങ്ങളിൽ ഏഴ് കോടി പേർക്ക് ഈ വർഷം തന്നെ വാക്സിൻ നൽകാനാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. ശ്രീലങ്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,178 ആയി.
ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ കോവിഡ് മരണമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്, 46. ഇതുവരെ 161,242 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.