മലപ്പുറം> കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്നതിനാൽ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജില്ലയിൽ ഞായറാഴ്ച കൂടുതൽ കർശനമാക്കിയതായി കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു.
മെഡിക്കൽ സേവനങ്ങൾക്കായുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഞായറാഴ്ച പ്രവർത്തനാനുമതി. നിയന്ത്രണങ്ങളിൽ നിലവിൽ ഇളവുള്ള മറ്റു വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. എന്നാൽ അടിയന്തര ചികിത്സകൾക്ക് ആശുപത്രികളിൽ പോകുന്നതിന് തടസ്സമില്ല.
അനാവശ്യ യാത്രകൾ കർശനമായി തടയുമെന്നും കലക്ടർ അറിയിച്ചു. അകാരണമായി പുറത്തിറങ്ങുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ജില്ലയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ച് പരിശോധനകൾ കർശനമാക്കി. ജില്ലയിൽ തുടരുന്ന കോവിഡ് നിർവ്യാപന ദൗത്യത്തോട് മികച്ച രീതിയിലാണ് പൊതുജനങ്ങൾ സഹകരിക്കുന്നതെന്നും അനിവാര്യമായ ജാഗ്രതയോടെ ഈ ദുരന്തകാലം മറികടക്കാനാകും –- കലക്ടർ പറഞ്ഞു.