മാഡ്രിഡ്
സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്ലറ്റികോ മാഡ്രിഡ് ചാമ്പ്യൻമാർ. ഏഴ് വർഷത്തിനുശേഷമാണ് അത്ലറ്റികോ ലീഗിൽ കിരീടം ചൂടുന്നത്.അവസാന മത്സരത്തിൽ റയൽ വല്ലാഡോളിഡിനെ 2‐1ന് തോൽപ്പിച്ചായിരുന്നു അത്ലറ്റികോയുടെ കിരീട നേട്ടം. തുടക്കത്തിൽതന്നെ ഗോൾ വഴങ്ങിയ ദ്യേഗോ സിമിയോണിയുടെ സംഘം ഏഞ്ചൽ കൊറിയയിലൂടെ സമനില പിടിച്ചു. പത്ത് മിനിറ്റിനുള്ളിൽ ലൂയിസ് സുവാരസ് വിജയഗോളും നേടി.
38 കളിയിൽ 86 പോയിന്റുമായാണ് അത്ലറ്റികോ കിരീടം ചൂടിയത്. രണ്ടാമതുള്ള റയൽ മാഡ്രിഡ് വിയ്യാറയലിനെ 2‐1ന് കീഴടക്കി. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് റയൽ രണ്ടാമതായത്. അവസാന നിമിഷം കരിം ബെൻസെമയും ലൂക്കാ മോഡ്രിച്ചുമാണ് റയലിന്റെ സമനില ഗോളടിച്ചത്.ബാഴ്സലോണ 1‐0ന് ഐബറിനെ കീഴടക്കി മൂന്നാം സ്ഥാനം ഉറപ്പിച്ചു. ഒൺടോയ്ൻ ഗ്രീസ്മാൻ ഗോളടിച്ചു.