തിരുവനന്തപുരത്തെ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിൽ വാക്സിൻ ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ സാധ്യത തേടുന്നത്. സ്ഥാപനത്തോടു ചേര്‍ന്ന് വാക്സിൻ നിര്‍മാതാക്കളുമായി സഹകരിച്ച് വാക്സിൻ നിര്‍മാണ പ്ലാൻ്റ് സ്ഥാപിക്കാനാണ് പദ്ധതി. ക്യാപസിൽ വാക്സിൻ കമ്പനിയുടെ ശാഖ ഇവിടെ തുടങ്ങാനാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മേഖലയിലെ വിദഗ്ധരും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞരും ചേര്‍ന്ന് വിഷൟത്തിൽ വെബിനാര്‍ നടത്തുമെന്നും സാധ്യതകള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read:
മുൻപ് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎസ്ഡിപിയും വാക്സിൻ നിര്‍മാണത്തിൽ താത്പര്യമറിയിച്ച് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇവിടെ വാക്സിൻ നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നായിരുന്നു സ്ഥാപനം അറിയിച്ചത്. എന്നാൽ ഈ നീക്കത്തിൻ്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല.
Also Read:
രാജ്യത്ത് 45 വയസ്സിനു താഴെ പ്രായമുള്ളവരുടെ കൊവിഡ് 19 വാക്സിനേഷൻ ചെലവ് വഹിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്ത്എല്ലാവര്‍ക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ എൽഡിഎഫ് സര്‍ക്കാര്‍ ഇതിനോടകം തന്നെ രാജ്യത്തെ നിര്‍മാതാക്കളിൽ നിന്ന് ഒരു കോടിയോളം ഡോസ് വാക്സിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതിൽ നിന്ന് 9 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്ത് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ 18 വയസ്സു മുതൽ 45 വയസ്സു വരെ പ്രായമുള്ളവര്‍ക്കുള്ള മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാനായി സംസ്ഥാനം ആഗോള ടെൻഡര്‍ വിളിക്കുകയും ചെയ്തിട്ടുണ്ട്.