ഇന്ത്യയുടെ മുൻ നായകനും ദേശിയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനാകുന്നു എന്ന് വാർത്തകൾ. ജൂലൈയിൽ ശ്രീലങ്കയിൽ വെച്ച് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക പാരമ്പരയിലാണ് ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകന്റെ കുപ്പായമണിയുക.
ജൂലൈ പകുതിയോടെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയിൽ കളിക്കുക. ഇംഗ്ലണ്ട് പരമ്പരക്കായി വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നീ സീനിയർ താരങ്ങളെല്ലാം ഇംഗ്ലണ്ടിലായിരുക്കുന്ന സാഹചര്യത്തിൽ എ-ടീമുമായാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് പോകുക.
” പരിശീലകരെല്ലാവരും ഇംഗ്ലണ്ടിലായിരുക്കും ഈ സാഹചര്യത്തിൽ യുവ നിര രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലായിരിക്കുന്നതാണ് നല്ലത്, ദ്രാവിഡ് ഇന്ത്യ എ ടീമിലെ ഒട്ടുമിക്ക എല്ലാ താരങ്ങളോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ദ്രാവിഡിനൊപ്പം യുവ താരങ്ങൾ പങ്കുവെക്കുന്ന ബന്ധവും ഗുണകരമാകും” ബിസിസിഐ പ്രതിനിധി എഎൻഐയോട് പറഞ്ഞു.
Read Also: ‘പോയി പന്തെറിയു ബ്രോ’; മങ്കാഡ് ചെയ്ത ശ്രീശാന്തിനെ തിരുത്തിയ ധോണി
ഇന്ത്യൻ ടീമിന്റെ 2014ലെ ഇംഗ്ലണ്ട് പരമ്പരയിൽ ബാറ്റിംഗ് കോൺസൾട്ടന്റ ആയതിന് ശേഷം ദ്രാവിഡിന് ലഭിക്കുന്ന രണ്ടാമത്തെ അവസരമാണ് ഈ ശ്രീലങ്കൻ പരമ്പര. 2019ൽ എൻസിഎ തലവനാകുന്നതിന് മുൻപ് രാഹുൽ അണ്ടർ 19 ടീമിനോടൊപ്പവും ഇന്ത്യ എ ടീമിനോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
ജൂൺ അവസാനത്തോടെ ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തേക്കും ജൂലൈ 13,16,19 എന്നീ ദിവസങ്ങളിൽ മൂന്ന് ഏകദിനങ്ങളും ജൂലൈ 22 മുതൽ 27 വരെയാണ് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും.
The post ഇന്ത്യ-ശ്രീലങ്ക പരമ്പര; രാഹുൽ ദ്രാവിഡ് പരിശീലകനായേക്കും appeared first on Indian Express Malayalam.