ഇതൊരു കെട്ടുകഥയാണ് എല്ലാവരും കരുതിപ്പോന്നിരുന്നത് എങ്കിലും 1930-ൽ റോബർട്ട് കെന്നെത്ത് വിൽസൺ എന്ന കക്ഷി തടാകത്തിൽ അസ്വാഭിവകമായി ഒന്ന് കണ്ടതോടെ അത് കാമറയിൽ പകർത്തി. ഫണം വിടർത്തി നിൽക്കുന്ന ഒരു വൻ പാമ്പിനെപ്പോലെ തോന്നുന്ന ഈ ചിത്രത്തിൽ പതിഞ്ഞ ജീവിയാണ് ലോക്ക്നെസ്സിലെ രാക്ഷസൻ എന്ന വാർത്ത പരന്നു. ഇന്നും സ്കോട്ട്ലൻഡ് നിവാസികൾ ലോക്ക്നെസ്സിൽ ഒരു രാക്ഷസനുണ്ട് എന്ന് ഈ ചിത്രം മൂലം വിശ്വസിക്കുന്നു. അതെ സമയം ഇപ്പോൾ കഥയിൽ ട്വിസ്റ്റ്.
ജലജീവികളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്ന വിദഗ്ധരുടെ പുതിയ കണ്ടുപിടുത്തം അനുസരിച്ച് ലോക്ക്നെസ്സിലെ രാക്ഷസൻ എന്ന പേരിൽ പ്രചരിക്കുന്ന വിൽസന്റെ ക്യാമെറയിൽ പതിഞ്ഞ അജ്ഞാത ‘ജീവി’ യഥാർത്ഥത്തിൽ തിമിംഗലത്തിന്റെ ലിംഗം ആണ് എന്നതാണ്. ആർകൈവ്സ് ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിൽ ചില ആൺ തിമിംഗലത്തിന് 1.8 മീറ്റർ വരെ നീളമുള്ള ലിംഗം ഉണ്ടാവും എന്നും, ഉദ്ധരിച്ചു നിൽക്കുന്ന ഈ ലിംഗത്തിന്റെ ചിത്രമാണ് വിൽസൺ കാമറയിൽ പകർത്തിയതത്രേ.
അടുത്തിടെ ട്വിറ്റെർ ഉപഭോക്താവായ ജെയിംസ് ഫെൽറ്റൺ ഇക്കാര്യം ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലായി. 13,000 ലൈക്കുകളും 300 കമന്റുകളും 4000 ലധികം റീട്വീറ്റുകളും നേടി ഫെൽട്ടന്റെ ട്വീറ്റ് ശ്രദ്ധ പിടിച്ചു പറ്റി. അതെ സമയം വസ്തുത പരിശോധിക്കുന്ന വെബ്‌സൈറ്റ് ആയ സ്‌നോപ്സ് മറ്റൊരു വാദവും നിരത്തുന്നുണ്ട്. കളിപ്പാട്ട ബോട്ടും കുറച്ച് പുട്ടിയും ഉപയോഗിച്ച് സൃഷ്ടിച്ച തട്ടിപ്പാണ് വിൽസന്റെ ചിത്രം എന്ന് കൂട്ടുകാരൻ ക്രിസ്റ്റ്യൻ സ്പർലിംഗ് കുറ്റസമ്മതം നടത്തിയതായാണ് സ്‌നോപ്സ് വെളിപ്പെടുത്തുന്നത്.