വെഞ്ഞാറമൂട് > പ്രിയ കൂട്ടുകാരന്റെ വീട്ടിലെത്തി ഡിവൈഎഫ്ഐ അമരക്കാരനും നിയുക്ത മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന ട്രഷററുമായിരുന്ന അന്തരിച്ച പി ബിജുവിന്റെ മേലാറ്റുമൂഴിയിലെ വീട്ടിലാണ് ബുധനാഴ്ച വൈകിട്ടോടെ റിയാസ് എത്തിയത്. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായാണ് എത്തിയത്. പി ബിജുവിന്റെ മക്കളായ നയൻ, നീൽ എന്നിവർ റിയാസിനെ ഹാരമണിയിച്ച് സ്വീകരിച്ചു.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, ഡി കെ മുരളി എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, കെ പി പ്രമോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ബിജുവിനൊപ്പം എസ്എഫ്ഐ ഭാരവാഹികളായിരുന്ന എ എൻ ഷംസീർ, കെ വി സുമേഷ് എന്നിവരും വീട്ടിലെത്തിയിരുന്നു.