Also Read :
മരണശേഷം അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൽ വിഷമമുണ്ട്. പൂര്‍ണ മനസ്സോടെ സ്വന്തം ഇഷ്ടപ്രകാരമാണ് അച്ഛൻ വിൽപത്രം എഴുതിയത്. ഗണേഷ് ഇതിൽ ഇടപെട്ടിട്ടില്ല. മരിക്കുന്നതിന് മുൻപ് മാത്രമാണ് അച്ഛന് ഓര്‍മക്കുറവ് ഉണ്ടായിരുന്നത്. അതിന് മാസങ്ങള്‍ക്ക് മുൻപ് അച്ഛന്‍ തന്നെ സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപത്രം തയ്യാറാക്കിയത്. ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞദിവസമാണ് ഇത്തരത്തിൽ ഗണേഷ് കുമാറിനെതിരെ സഹോദരിഉഷ പരാതി ഉന്നയിച്ചത്. വില്‍പത്രത്തില്‍ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഇതിൽ ഗണേഷ് കുമാറിന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ഉഷ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും നേരിട്ട് കണ്ട് പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു.
ആദ്യടേമിൽ കേരളാ കോൺഗ്രസ് ബി എംഎൽഎ ഗണേഷ് കുമാറിന് ആദ്യ ടേമിൽ മന്ത്രിസ്ഥാനം നഷ്ടമായത് ഈ കുടുംബപ്രശ്നത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. കോട്ടാരക്കരയിലും പത്താനപുരത്തും പിള്ളയുടെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തിലാണ് തിരുമറി നടത്തിയതായി റിപ്പോര്‍ട്ടുള്ളത്.
വിൽപത്രത്തിൽ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യം വിശദമാക്കിയിട്ടില്ല. ഗണേഷ് കുമാറിന്റെ പേര് മാത്രമാണ് വിൽപത്രത്തിലുള്ളത്. ഇതാണ് ബന്ധുക്കള്‍ക്ക് സംശയമുണ്ടാകാൻ കാരണമായിരിക്കുന്നത്. ഇതിൽ ഗണേഷഷിന്റെ ഇടപെടലുണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിൽപ്പത്രത്തിൽ ക്രമക്കേടുണ്ടെന്നാണ് സഹോദരി ഉന്നയിച്ചിരിക്കുന്നത്.