ഇക്കൂട്ടത്തിൽ പെട്ടതാണ് ജെയ് എന്ന യൂട്യൂബർ. പ്രശസ്ത അമേരിക്കൻ പ്ലേബോയ് മാഗസിൻ പ്രസാധകനായിരുന്ന ഹ്യു ഹെഫ്നറോടുള്ള താല്പര്യം മൂലം തന്റെ പേര് തന്നെ അടുത്തിടെ ഔദ്യോഗികമായി ജെയ് ഹെഫ്നർ എന്ന് മാറ്റിയ ആളാണ് യൂട്യൂബർ. പ്രസാധകനായ ഹെഫ്നർ പല സ്ത്രീകളുമായി ഒരേ സമയം ബന്ധം പുലർത്തിയിരുന്നു. ഇതേ പാത പിന്തുടരാൻ പല സ്ത്രീകളുമായി ബന്ധത്തിന് ജയ് ശ്രമിച്ചിരുന്നെകിലും വിജയിച്ചില്ല. എങ്കിലും തോറ്റ് പിന്മാറിയില്ല കക്ഷി. സെക്സ് ഡോളുകളിലാണ് ജെയ് ആശ്രയം കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം 4 സെക്സ് ഡോളുകളാണ് ജെയ് വാങ്ങികൂട്ടിയത്. പല നിറത്തിലും, പല വലിപ്പത്തിലുമുള്ള ഈ സെക്സ് ഡോളുകൾക്ക് പേരും നൽകിയിട്ടുണ്ട് കക്ഷി. അധികം താമസമില്ലാതെ തന്റെ ശേഖരം 20 എണ്ണമാക്കി വളർത്താനാണ് ജെയ്യുടെ പ്ലാൻ. യഥാർത്ഥ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുമ്പോഴുണ്ടാകുന്ന ‘പ്രശ്നങ്ങൾ’ സെക്സ് ഡോളറുമായുള്ള ജീവിതത്തിലുണ്ടവില്ല എന്നാണ് ജെയ്യുടെ വാദം.
“വിവിധ പശ്ചാത്തലവും പാരമ്പര്യവുമുള്ള സെക്സ് ഡോളുകളെയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. യഥാർത്ഥ സ്ത്രീയുമായി ബന്ധം സ്ഥാപിക്കുമ്പോൾ ഒരാളോട് മാത്രമേ നമുക്ക് കൂട്ടുകൂടാൻ പറ്റൂ. എനിക്ക് പക്ഷെ തോന്നുന്ന അത്രയും സ്ത്രീകളുമായി ബന്ധം സ്ഥാപിക്കണം”, ജെയ് ഹെഫ്നർ ദി ഡെയിലി സ്റ്റാറിനോട് പറഞ്ഞു. പിങ്ക് നിറത്തിലുള്ള മുടിയുള്ള കാലി സൂൺ എന്ന് പേരിട്ടിരിക്കുന്ന സെക്സ് ഡോൾ ആണ് കൂട്ടത്തിൽ ജെയുടെ ഫേവറിറ്റ്.