എന്നാൽ മറ്റു ചിലരുണ്ട് സ്വന്തം ശവമടക്ക് എങ്ങനെയാവും എന്ന് അറിയാൻ ആഗ്രഹം കൊണ്ട് അതൊന്നു റിഹേഴ്സൽ ചെയ്യുന്നവർ. ഈ അപൂർവ കൂട്ടത്തിൽപെട്ട ഒരാളാണ് ഡൊമിനിക്കൻ റിപ്പബ്ലിക്ക് നിവാസിയായ മെയ്‌റ അലോൺസോ. സ്വന്തം ശവമടക്കിന്റെ പൂർണതോതിലുള്ള റിഹേഴ്സൽ തന്നെ കക്ഷി നടത്തി.
സാന്റിയാഗോ പട്ടണത്തിലാണ് സ്വന്തം ശവസംകരം എങ്ങനെയുണ്ടാകും എന്നറിയാൻ മെയ്‌റ റിഹേഴ്സൽ നടത്തിയത്. കഴിഞ്ഞ മാസം അവസാനം നടത്തിയ പ്രതീകാത്മക ശവസംസ്കാരത്തിന്റെ വീഡിയോ ശകലം വൈറൽ ആയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ശവം കൊണ്ടുപോകുന്ന പ്രത്യേക വാഹനമായ ഹെർസിലാണ് മെയ്‌റ പട്ടണത്തിലെ ശവസംസ്‌കാരം നടത്തുന്ന ഇടത്തെത്തിയത്. തുടർന്ന് ശവപെട്ടിയിലേക്ക് കക്ഷയിലെ മാറ്റിക്കിടത്തി. ശവത്തെ അണിയിപ്പിക്കാറുള്ള വെള്ള നിറത്തിലുള്ള വസ്ത്രവും മൂക്കിൽ പഞ്ഞിയും വച്ച് ഒരു യഥാർത്ഥ ശവത്തെപോലെ മെയ്‌റ കിടന്നു.
തന്റെ കൂട്ടുകാരെയും കുടുംബാംഗങ്ങളെയും മെയ്‌റ പ്രതീകാത്മക ശവസംസ്കാരത്തിന് ക്ഷണിച്ചിരുന്നു. പലരും റീത്ത് സമർപ്പിക്കുകയും മെയ്‌റയോട് വിടപറയുകയും ചെയ്തു. അടുത്ത കുടുംബാംഗങ്ങൾ കരഞ്ഞും നിലവിളിച്ചും പ്രതീകാത്മക ശവസംസ്‌കാരം ഉഷാറാക്കി. 1000 ഡോളർ, ഏകദേശം മുക്കാൽ ലക്ഷം രൂപ ചെലവഴിച്ചാണ് മെയ്‌റ ‘തന്റെ ശവസംസ്‌കാരം’ കണ്ടത്.
തന്റെ ഒരു സ്വപ്നമാണ് സാക്ഷാത്കരിച്ചത് എന്നും ഇതിനായി സഹകരിച്ച എല്ലാ സുഹൃത്തുക്കളോടും, ബന്ധുമിത്രാദികളോടും മെയ്‌റ നന്ദി പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ്, മിസ്റ്റർബീസ്റ്റ് എന്നറിയപ്പെടുന്ന യൂട്യൂബർ ജിമ്മി ഡൊണാൾഡ്സൺ 50 മണിക്കൂർ ശവപ്പെട്ടിയിൽ മണ്ണിനടിയിൽ കിടന്നിരുന്നു. രണ്ട് ദിവസത്തിലധികം ശവപ്പെട്ടിയിൽ മണ്ണിനടിയിൽ കഴിഞ്ഞ ജിമ്മി ഡൊണാൾഡ്സൺ ഭക്ഷണം കഴിക്കാതെയും മൂത്രം ഒഴിക്കാതെ പിടിച്ചു നിർത്തിയുമാണ് 50 മണിക്കൂർ മണ്ണിനടിയിൽ കിടന്നത്. ശവപ്പെട്ടിക്കുള്ളിൽ ഒരു ക്യാമറ സ്ഥാപിച്ച് എടുത്ത ചിത്രങ്ങൾ ഏതായാലും വൈറലായി. 57 ദശലക്ഷം ആൾക്കാരാണ് ഈ വീഡിയോ കണ്ടത്.