രോഗവ്യാപനം കുറച്ചു കൊണ്ടുവരാനായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. രോഗം നിയന്ത്രവിധേയമാകാത്ത സ്ഥലങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ഇടങ്ങളിലുമായിരിക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. മെയ് 16 മുതലാണ് നാലു ജില്ലകളിൽ കടുത്ത ലോക്ക് ഡൗൺ നടപ്പാക്കുക. ഈ നാലു ജില്ലകളിലും നിലവിൽ 25 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ട്. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ മെയ് മാസം നിര്‍ണായകമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
Also Read:
നിലവിലെ ലോക്ക് ഡൗണിൽ അവശ്യസര്‍വീസുകള്‍ക്കൊപ്പം നിര്‍മാണ മേഖലയ്ക്കും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ക്കും ഒഴിവ് നല്‍കിയിട്ടുണ്ട്. കൂടാതെ അത്യാവശ്യഘട്ടങ്ങളിൽ ആളുകളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ കൂടുതലായി എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Also Read:
കഴിഞ്ഞ വര്‍ഷം കൊവിഡ് 19 രോഗവ്യാപനം തീവ്രമായ മേഖലകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടങ്ങളിൽ ഇന്ന് അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള ആളുകളുടെ സഞ്ചാരം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. കൂടാതെ ആളുകള്‍ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത് ഉള്‍പ്പെടെ പോലീസ് നിയന്ത്രിച്ചിരുന്നു. ട്രിപ്പിള്‍ ലോക്ക് ഡൗൺ മേഖലകളിൽ അവശ്യവസ്തുക്കള്‍ വീടുകളിൽ എത്തിച്ചു നല്‍കുന്നത് അടക്കമുള്ള നടപടികളും പോലീസിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചിരുന്നു. സമാനമായ നിയന്ത്രണങ്ങളായിരിക്കും ഞായറാഴ്ച മുതൽ നാലു ജില്ലകളിൽ നിലവിൽ വരിക. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.