71 മൃതദേഹങ്ങൾ നദിയിൽ നിന്നും എടുത്ത് സംസ്കരിച്ചതായി ബിഹാർ അധികൃതർ പറഞ്ഞു. ഉത്തർപ്രദേശിൽ നിന്നും ഒഴുകിയെത്തിയ മൃതദേഹങ്ങൾ ബിഹാറിലെ ബക്സാർ ജില്ലയിൽ നിന്നാണ് കണ്ടെത്തിയത്. എന്നാൽ ബിഹാറിന്റെ ആരോപണങ്ങൾ യുപി അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
അതേസമയം, നദികളിൽ മൃതദേഹം കുന്നുകൂടുമ്പോഴും സർക്കാർ സെൻട്രൽ വിസ്ത പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
“ആശുപത്രിയിൽ ക്യൂ നീണ്ടുപോകുകയാണ്, നദിയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു. സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തെ കാർന്നെടുക്കുകയാണ്. പ്രധാനമന്ത്രീ, സെൻട്രൽ വിസ്ത ഒഴികെയുള്ളതൊന്നും കാണാൻ സാധിക്കാത്ത നിങ്ങളുടെ പിങ്ക് കണ്ണട എടുത്തുമാറ്റൂ.” എന്നാണ് രാഹുലിന്റെ പ്രതികരണം.