തുടർഭരണത്തിന് വേണ്ടത്ര ഭൂരിപക്ഷം ലഭിച്ചിട്ടും സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ജ്യോതിഷന്റെ നിർദ്ദേശപ്രകാരമാണെന്നാണ് ജന്മഭൂമി വാർത്തയിൽ പറയുന്നത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ച ജ്യോത്സ്യൻ ആണ് അധികാരമേൽക്കാനുള്ള സമയവും തിയ്യതിയും കുറിച്ചു നൽകിയതെന്നും ജന്മഭൂമി വാർത്തയിൽ പറയുന്നു.
അതേസമയം, മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യാൻ ജ്യോത്സ്യൻ കുറിച്ചുനൽകിയെന്നാണ് വാർത്തയിൽ പറയുന്നത്. മെയ് 20 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ഇടതു മുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വസ്തുതാ പ്രശ്നമല്ലേയെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മേയ് പതിനേഴ് വരെ സർക്കാരിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയുടെ ജാതകത്തിൽ ദോഷങ്ങൾ ഉണ്ടെന്നും ഈ കാലയളവിൽ അധികാരമേറ്റാൽ മന്ത്രിസഭ കാലാവധി പൂർത്തിയാക്കില്ലെന്ന് ജോത്സ്യൻ നിർദ്ദേശിച്ചുമെന്നുമാണ് വാർത്ത.