ന്യൂഡല്‍ഹി> കൊവിഡ് വാക്സിന് കുട്ടികളില്‍ നടത്താന്‍ അനുമതി. എയിംസ് ഡല്‍ഹി, എയിംസ് പട്ന, മെഡിട്രീന നാഗ്പൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്സിന് പരീക്ഷണം നടത്തും.
ഭാരത് ബയോടെകിന്റെ കൊവിഡ് വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ ട്രയലിനാണ് അനുമതി നല്‍കിയത്. രണ്ട് മുതല്‍ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക.ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിന് വികസിപ്പിച്ചെടുത്തത്
സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ കോവിഡ് വിദഗ് ധ സമിതിയാണ് അനുമതി നല്‍കിയത്.ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക് സമിതിക്ക് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് അനുമതി ലഭിച്ചത്.