ഇത് ശരിവയ്ക്കും വിധമുള്ള ഒരു വാർത്തയാണ് ആണ് ഗുരുഗ്രാമിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ടോമി എന്ന് പേരുള്ള അയൽക്കാരന്റെ വളർത്തു നായയെ പട്ടി എന്ന് വിളിച്ചതാണ് പ്രശ്നം ആയത്. സൈബർസിറ്റി പ്രദേശത്തെ ജോയ്തി പാർക്കിൽ താമസിക്കുന്ന സുധീർ എന്ന കക്ഷിയാണ് പട്ടി എന്ന് വിളിച്ചത്. ഈ വിളിയിൽ പ്രകോപിതരായ അയൽവാസി കുടുംബത്തിലെ ആറ് പേർ ചേർന്ന് സുധീറിനെ തല്ലിച്ചതച്ചു. കലി തീരാതെ സുധീറിന്റെ കുടുംബത്തിനും ആക്രമണമേറ്റു.
കുട്ടികൾക്ക് നേരെ കുരച്ചു കൊണ്ട് കടിക്കാൻ ഓടുന്നു എന്ന കാരണത്താൽ ടോമിയെ ചങ്ങലക്ക് ഇടണം എന്ന് സുധീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതേതുടർന്ന് നടന്ന വാഗ്‌വാദത്തിനിടെയാണ് പട്ടി എന്ന വാക്ക് സുധീർ ഉപയോഗിച്ചത്. ഇതോടെയാണ് ആറ് പേരുടെ സംഘം വടിയുമായി എത്തി ആക്രമണം അഴിച്ചുവിട്ടത്. സ്ത്രീകളും കുട്ടികളും അടക്കം ആറ് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പ്രശ്നമുണ്ടായ രണ്ട് വീട്ടുകാരുടെയും അയൽവാസിയായ മറ്റൊരാളാണ് വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.
അയൽക്കാരന്റെ പട്ടിയെ പട്ടി എന്ന് വിളിക്കുമ്പോൾ ഒന്ന് സൂക്ഷിച്ചോ? ചിലപ്പോൾ ഉടനടി അടി കിട്ടും.