തിരുവനന്തപുരം
സിങ്കപ്പുരിൽനിന്ന് 300 ഓക്സിജൻ സിലിൻഡർ കേരളത്തിലെത്തും. വിദേശത്തുനിന്ന് ഓക്സിജൻ സിലിൻഡർ സ്വീകരിക്കാൻ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലൈഫ്കെയറിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ആകെ 3150 സിലിൻഡറാണ് സിങ്കപ്പുരിൽനിന്ന് ലഭിക്കുക. ഇതിൽനിന്ന് ആന്ധ്ര, ബിഹാർ, ഗോവ, ഗുജറാത്ത്, ഹിമാചൽ സംസ്ഥാനങ്ങൾക്കും 300 എണ്ണം വീതവും ഹരിയാനയ്ക്ക് 200 എണ്ണവും ലഭിക്കും. ഈജിപ്ത്, യുകെ, സൗത്ത് കൊറിയ എന്നിവിടങ്ങളിൽനിന്ന് ലഭിക്കുന്നവ മറ്റു സംസ്ഥാനങ്ങൾക്കാണ്.