ഐക്യരാഷ്ട്രസഭാകേന്ദ്രം
കോവിഡ് പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യയെ സഹായിക്കാന് ഏഴായിരം ഓക്സിജന് കോണ്സന്ട്രേറ്റര് അടക്കമുള്ളവ സമാഹരിച്ചുനല്കുമെന്ന് ലോകാരോഗ്യസംഘടന. ഓക്സിജന് പ്ലാന്റുകളും ജീവന്രക്ഷാ ഉപകരണങ്ങളും വന്തോതില് സമാഹരിച്ച് നല്കാനാണ് നീക്കമെന്നും യുഎന് വക്താവ് അറിയിച്ചു. സംസ്ഥാനങ്ങള്ക്ക് പരമാവധി സഹായം ലഭ്യമാക്കാന് സംഘടനയുടെ ഇന്ത്യന്ഘടകത്തിന് നിര്ദേശം നല്കി. യുഎന് സഹായം തല്ക്കാലം വേണ്ടെന്ന് ഇന്ത്യ അറിയിച്ചതായി കഴിഞ്ഞദിവസം യുഎന് വക്താവ് പ്രതികരിച്ചിരുന്നു. 2,600ലേറെ ആരോഗ്യപ്രവര്ത്തകരെ യുഎന് ഇന്ത്യയില് വിന്യസിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണവിധേയമാക്കാനും സമഗ്രമായ വിവരശേഖരണത്തിനുമാണിത്.