നെടുമങ്ങാട് > തിരുവനന്തപുരത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് വയോധികൻ മരിച്ചു. വേങ്കവിള മണ്ഡപംവിള ദേവമാതാ കോട്ടേജിൽ ജെ സെബാസ്റ്റ്യൻ (82, റിട്ട. അധ്യാപകൻ) ആണ് മരിച്ചത്.
തിങ്കൾ രാവിലെ കിണർ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു. നെടുമങ്ങാട് അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെത്തിച്ചു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: പുഷ്പം. മക്കള്‍: ഷാജി ബോസ്കോ, ഷിജു ബോസ്കോ. മരുമക്കള്‍: ഷിജി സനോജ്, ഷിനി സനോജ്.