തിരുവനന്തപുരം > സംസ്ഥാനത്ത് സ്വര്ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. പവന് 160 രൂപ കുറഞ്ഞ് വില 56,800 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസമായി സർവകാല റെക്കോർഡിലാണ് സ്വർണവ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച 56,960 രൂപയായി വില ഉയര്ന്നിരുന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,870 രൂപയിലെത്തി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.
കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതാണ് പ്രധാനമായും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരാൻ കാരണമാകുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്ക് വീണ്ടും പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയും ഡോളർ ശക്തിപ്പെട്ടതും അന്താരാഷ്ട്ര വിലയെ സ്വാധീനിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷം വർധിച്ചാൽ വില വീണ്ടും ഉയരുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.