ഗ്വാളിയോർ: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് മിന്നും ജയം. ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറിൽ ഇന്ത്യ മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 132 റൺസ് അടിച്ചെടുത്തു. ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നേരത്തെ, ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിനെ 19.5 ഓവറിൽ 127 റൺസിൽ ഒതുക്കിയിരുന്നു.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി സഞ്ജു സാംസൺ- അഭിഷേക് ശർമ സഖ്യം മികച്ച തുടക്കം നൽകി. സഖ്യം രണ്ടോവറിൽ 25 റൺസെടുത്താണ് പിരിഞ്ഞത്. 16 റൺസെടുത്ത അഭിഷേക് ശർമയാണ് ആദ്യം പുറത്തായത്. താരം ഏഴ് പന്തിൽ രണ്ട് ഫോറും ഒരു സിക്സും പറത്തി.
ഓപ്പണറായി ഇറങ്ങിയ സഞ്ജു സ്ഥാനത്ത് തിളങ്ങി. മലയാളി താരം 19 പന്തിൽ 6 ഫോറുകൾ സഹിതം 29 റൺസ് കണ്ടെത്തി. മൂന്നാമനായി എത്തിയ ക്യാപ്റ്റൻ സൂര്യ കുമാർ യാദവുമൊത്ത് സഞ്ജു 40 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സൂര്യ കുമാർ 14 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 29 റൺസെടുത്തു മടങ്ങി.പിന്നീട് നാലാം വിക്കറ്റിൽ ഒത്തു ചേർന്ന നിതീഷ് കുമാർ റെഡ്ഡി- ഹർദിക് പാണ്ഡ്യ സഖ്യം കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.
16 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും സഹിതം ഹർദിക് 39 റൺസുമായി പുറത്താകാതെ നിന്നു. സിക്സടിച്ചാണ് താരം ഇന്ത്യൻ ജയം ഉറപ്പിച്ചത്. നിതീഷ് 15 പന്തിൽ ഒരു സിക്സ് അടക്കം 16 റൺസുമായി പുറത്താകാതെ ഹർദികിനൊപ്പം തുടർന്നു.
നേരത്തെ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി എന്നിവരുടെ കിടിലൻ ബൗളിങാണ് ബംഗ്ലാദേശിനെ കുഴക്കിയത്. അർഷ്ദീപ് 3.5 ഓവറിൽ 14 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വരുൺ നാല് ഓവറിൽ 31 റൺസ് വഴങ്ങിയാണ് മൂന്ന് ്‌വിക്കറ്റുകൾ സ്വന്തമാക്കിയത്.
Read More
- അനായാസം ഈ വിജയം;പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ
- ബംഗ്ലാദേശിനെതിരെ ഓപ്പണറാകാൻ സഞ്ജു? താരത്തെ തേടിയെത്തുന്നത് മറ്റൊരു അവസരവും
- ടി20 വനിതാ ലോകകപ്പ്; ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം
- ഭാരം നിയന്ത്രണം, കായികതാരമെന്ന നിലയിൽ തൻ്റെ ഉത്തരവാദിത്വം: മേരി കോം
- ആ കാര്യത്തിൽ രോഹിത് ശർമ്മ സ്വിസ് വാച്ചു പോലെ വിശ്വസ്തനെന്ന് പരിശീലകൻ
- പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച് ബാബർ അസം
- ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ; ഐതിഹാസിക വിജയം, പരമ്പര