കൊച്ചി > എടയാർ വ്യവസായ മേഖലയിൽ സംസ്കരണ പ്ലാന്റിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. മൃഗക്കൊഴുപ്പ് സംസംകരിക്കുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് നാല് തൊഴിലാളികളാണ് കമ്പനിയിലുണ്ടായിരുന്നത്.