ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തോടെയാണ് ടി20 മത്സരങ്ങൾക്കായി സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഞായറാഴ്ച ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ ടി20 മത്സരം.
മലയാളി താരം സഞ്ജു സാസണ് ഇത്തവണ പൊസിഷനിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. 15 അംഗ ടീമിലേക്ക് ഒരു സ്പെഷ്യലിസ്റ്റ് ഓപ്പണിങ് ബാറ്ററെ മാത്രമാണ് ഇന്ത്യ തിരഞ്ഞെടുത്തിട്ടുള്ളത്. ഇടംകയ്യൻ ബാറ്ററായ അഭിഷേക് ശർമ്മയ്ക്കൊപ്പം സഞ്ജു ഓപ്പണറാകുമെന്നാണ് പ്രതീക്ഷ. രാജസ്ഥാനായി മുൻ സീസണുകളിൽ സഞ്ജു ഓപ്പണറായിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന് പലപ്പോഴും ഷോട്ട് സെലക്ഷൻ തലവേദന സൃഷ്ടിക്കാറുണ്ട്. മൂന്നു മത്സരങ്ങളിൽ തുടർച്ചയായി ഓപ്പണറാകാൻ സാധിച്ചാൽ തുടക്കത്തിൽ കൂടുതൽ ശ്രദ്ധയോടെ ബാറ്റുവീശാൻ താരത്തിന് സാധിക്കും. ടി20 മത്സരങ്ങളിൽ ഓപ്പണിങ് പൊസിഷൻ എപ്പോഴും പ്രധാനപ്പെട്ടതാണ്. കാരണം, മത്സരത്തിൽ കൂടുതൽ സമയം കൂടുതൽ പന്തുകൾ സമ്മർദമില്ലാതെ ബാറ്റുചെയ്യാൻ ഓപ്പണർമാർക്ക് അവസരമുണ്ട്.
Back in my favourite colour 🇮🇳 pic.twitter.com/yyqoUtbed9
— Surya Kumar Yadav (@surya_14kumar) October 4, 2024
അവസരം കൃത്യമായി വിനിയോഗിച്ചാൽ ഇന്ത്യൻ ടീമിലെ സ്ഥിരസാനിധ്യമാകാൻ സഞ്ജു സാസണാകും. അതേസമയം, ബംഗ്ലാദേശിനെതിരേ സഞ്ജു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമെന്നും വിവരമുണ്ട്. നിലവിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന്റെ അഭാവം താരത്തിന് അവസരം ഒരുക്കും.
ഇന്ത്യ സാധ്യത ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്.
ഇന്ത്യ- ബംഗ്ലാദേശ് ഒന്നാം ടി20, എപ്പോൾ എവിടെ കാണാം?
ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ മുഴുവൻ മത്സരങ്ങളും സ്‌പോർട്‌സ് 18 ചാനലിലൂടെ തത്സമയം കാണാം. തത്സമയ സ്ട്രീമിങ് ജിയോ സിനിമയിൽ ലഭ്യമാകും. ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ മത്സരം ആരംഭിക്കും.
Read More
- ടി20 വനിതാ ലോകകപ്പ്; ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം
- ഭാരം നിയന്ത്രണം, കായികതാരമെന്ന നിലയിൽ തൻ്റെ ഉത്തരവാദിത്വം: മേരി കോം
- ആ കാര്യത്തിൽ രോഹിത് ശർമ്മ സ്വിസ് വാച്ചു പോലെ വിശ്വസ്തനെന്ന് പരിശീലകൻ
- പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച് ബാബർ അസം
- ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ; ഐതിഹാസിക വിജയം, പരമ്പര
- ഐപിഎല്‍ 2025: ധോണിയുടെ ഭാവി തുലാസില്‍; ബിസിസിഐ തീരുമാനം കാത്ത് ചെന്നൈ സൂപ്പർ കിങ്സ്
- തിരിച്ചുവരവ് കളറാക്കി പന്ത്; കോഹ്ലിയും രോഹിതും താഴേക്ക്; ഐസിസി റാങ്കിങ്