വടക്കാഞ്ചേരി > കാട്ടുപന്നിയെ പിടിക്കാനായി വച്ചിരുന്ന വൈദ്യുതക്കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു. വരവൂർ സ്വദേശികളായ അരവിന്ദാക്ഷൻ (55),രവി (50) എന്നിവരാണ് മരിച്ചത്.
പാടത്ത് മീൻ പിടിക്കാനായി പോയതായിരുന്നു ഇരുവരും. ഇവരുടെ സമീപത്ത് നിന്നും കാട്ടുപന്നിയുടെ ജഡവും കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.