ഉഗാദുഗൗ > ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ കൂട്ടക്കൊല. അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 600 പേർ കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കുള്ളിലാണ് 600 പേരെ ഭീകരവാദികൾ വെടിവച്ചുകൊന്നത്. ആഗസ്ത് 24ന് നടന്ന സംഭവം ഇപ്പോഴാണ് പുറം ലോകമറിയുന്നത്. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ജമാഅത് നസ്റത് അൽ ഇസ്ലാം വ അൽ മുസ്ലിമിൻ എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആർമിക്കുവേണ്ടി ട്രഞ്ചുകൾ നിർമിച്ചുകൊണ്ടിരുന്നവരാണ് ആക്രമണത്തിൽ മരിച്ചവരിൽ ഭൂരിഭാഗവും.