വാഷിങ്ടൺ > ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തണമെന്ന് ഉപേദശിച്ച് ട്രംപ്. ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ മിസൈൽ ആക്രമണത്തിന് മറുപടിയായി ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആദ്യം തകർക്കണമെന്നും ബാക്കി പിന്നീട് നോക്കാമെന്നും ഡൊണാൾഡ് ട്രംപ്. ഇസ്രയേലില് ഇറാന് നടത്തിയ ആക്രമങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങള് ആക്രമിക്കാന് ബൈഡന് ഇസ്രായേലിനോട് ആഹ്വാനം ചെയ്യണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെതിരെ കൂടുതല് ഉപരോധം വേണമെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങള് ഇസ്രയേല് ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ പരാമര്ശം വന്നതിന് പിന്നാലെയാണ് ട്രംപിന്റെയും പ്രതികരണം.
ഇസ്രയേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല് അത് ആനുപാതികമായിരിക്കണമെന്നുമാണ് ഇറാന്-ഇസ്രയേല് പ്രശ്നത്തെക്കുറിച്ച് ബൈഡന് പ്രതികരിച്ചത്. ഇസ്രയേലിനെതിരെ ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തെത്തുടര്ന്ന് ഇറാനെതിരെ കൂടുതല് ഉപരോധം ഏര്പ്പെടുത്തും. ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവുമായി ഉടന് സംസാരിക്കുമെന്നും ബൈഡന് അറിയിച്ചിരുന്നു.