Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ബാറ്റൊടിഞ്ഞ് ഇന്ത്യ ; ന്യൂസിലൻഡിനോട് 58 റണ്ണിന് തോറ്റു

by News Desk
October 5, 2024
in SPORTS
0
ബാറ്റൊടിഞ്ഞ്-ഇന്ത്യ-;-ന്യൂസിലൻഡിനോട്-58-റണ്ണിന്-തോറ്റു
0
SHARES
35
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ്
ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ അലസക്കളിയിൽ ഇന്ത്യ തോറ്റു. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് 58 റണ്ണിനാണ് തകർന്നടിഞ്ഞത്. പന്തിലും ഫീൽഡിലും ബാറ്റിലും ഒരുപോലെ മങ്ങിയ ഇന്ത്യക്ക് തുടക്കംതന്നെ പാളി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവി വനിതകൾ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇന്ത്യ 19 ഓവറിൽ 102 റണ്ണിന് കൂടാരം കയറി. 36 പന്തിൽ 57 റണ്ണുമായി പുറത്താകാതെനിന്ന ക്യാപ്റ്റൻ സോഫിയ ഡിവൈനാണ് കിവികളുടെ വിജയശിൽപ്പി.

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപ്പണർമാരായ ഷഫാലി വർമയും (4 പന്തിൽ 2) സ്മൃതി മന്ദാനയും (13 പന്തിൽ 12) നിലയുറപ്പിച്ചില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (14 പന്തിൽ 15) നിരാശപ്പെടുത്തി. തുടർന്നെത്തിയവർക്കും പിടിച്ചുനിൽക്കാനായില്ല. കിവീസിനായി റോസ്-മേരി മയർ നാല് വിക്കറ്റെടുത്തു.
നല്ല തുടക്കമായിരുന്നു കിവീസിന്. ഓപ്പണർമാരായ സൂസി ബേറ്റ്സും ജോർജിയ പ്ലിമ്മറും ചേർന്ന് പവർപ്ലേയിൽ റണ്ണൊഴുക്കി. ഇന്ത്യൻ ഫീൽഡർമാരുടെ മോശം പ്രകടനവും തിരിച്ചടിയായി. അരുന്ധതി റെഡ്ഡിയുടെ ഓവറിൽ ബേറ്റ്സിനെ വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് വിട്ടുകളഞ്ഞു. മലയാളി സ്പിന്നർ ആശ ശോഭന എത്തിയതോടെയാണ് റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞത്. പിന്നാലെ 24 പന്തിൽ 27 റണ്ണെടുത്ത ബേറ്റ്സിനെ അരുന്ധതി പുറത്താക്കി. തൊട്ടടുത്ത ഓവറിൽ പ്ലിമ്മറെ (23 പന്തിൽ 34) ആശയും മടക്കി.

ഇതിനിടെ അമേലിയ കെറിന്റെ റണ്ണൗട്ട് അനുവദിക്കാത്തതിൽ ഇന്ത്യൻ ടീം അംഗങ്ങൾ അമ്പയറുമായി തർക്കത്തിലേർപ്പെട്ടു. ദീപ്തി ശർമ ഓവർ എറിഞ്ഞ് പൂർത്തിയാക്കിയശേഷം കിവി ബാറ്റർമാരായ കെറും ഡിവൈനും രണ്ടാം റണ്ണിനോടുകയായിരുന്നു. ഈ സമയം പന്ത് കൈയിലുണ്ടായിരുന്ന ഹർമൻപ്രീത് കീപ്പർക്ക് എറിഞ്ഞുകൊടുത്തു. കെറിനെ റണ്ണൗട്ടാക്കിയെങ്കിലും അമ്പയർ അനുവദിച്ചില്ല. ‘ഡെഡ് ബോൾ’ ആയതിനാൽ ഔട്ട് അനുവദിക്കില്ലെന്ന തീരുമാനത്തിനെതിരെ ഹർമൻപ്രീതും സംഘവും തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല.

ഡിവൈനായിരുന്നു അവസാന ഓവറുകളിൽ ആക്രമണകാരി. ഏഴ് ഫോറാണ് ക്യാപ്റ്റൻ അടിച്ചത്. ആശയും രണ്ട് വിക്കറ്റെടുത്ത മീഡിയം പേസർ രേണുക സിങ്ങും മാത്രമാണ് ബൗളർമാരിൽ തിളങ്ങിയത്. നാളെ പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാകിസ്ഥാൻ ആദ്യ കളിയിൽ ശ്രീലങ്കയെ 31 റണ്ണിന് തോൽപ്പിച്ചിരുന്നു.

വിക്കറ്റുമായി ആശ
മലയാളി സ്പിൻ ബൗളർ ആശ ശോഭന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കായി അരങ്ങേറി. ന്യൂസിലൻഡിനെതിരെ നാല് ഓവറിൽ 22 റൺ വഴങ്ങി ഒരു വിക്കറ്റെടുത്തു. കിവീസ് ബാറ്റർമാർ റണ്ണൊഴുക്കുന്നതിനിടെ ഏഴാംഓവറിലാണ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആശയെ പന്തേൽപ്പിച്ചത്. ആറ് റൺ വിട്ടുകൊടുത്തു. രണ്ടാംഓവറിൽ വിക്കറ്റെടുത്ത് ക്യാപ്റ്റന്റെ വിശ്വാസം കാത്തു. ഒറ്ററൺ മാത്രം നൽകി ഓപ്പണർ ജോർജിയ പ്ലിമ്മറുടെ (34) വിക്കറ്റ് സ്വന്തമാക്കി. പന്തിന്റെ തിരിയൽ മനസ്സിലാകാതെ ബാറ്റുവീശിയ പ്ലിമ്മറെ സ്മൃതി മന്ദാന ഓടിപ്പിടിച്ചു. മൂന്നാംഓവറിൽ മൂന്നു റൺ മാത്രം. 3–-0–-10–-1 എന്ന തകർപ്പൻ സ്പെൽ. അവസാന ഓവറിൽ കിവീസ് 12 റണ്ണടിച്ചു.

image credit bcci facebook

image credit bcci facebook

ബാറ്റിങ്ങിൽ പത്താമതായി ഇറങ്ങിയ ആശ ആറ് റണ്ണുമായി പുറത്താകാതെനിന്നു. ദേശീയ ടീമിൽ അവസരം കിട്ടുന്നത് 33–-ാംവയസ്സിലാണ്. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് വഴിത്തിരിവായത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കിരീടനേട്ടത്തിൽ മുഖ്യപങ്കുവഹിച്ചു. ഈ വലംകൈ ലെഗ്സ്പിന്നർ 10 കളിയിൽ 12 വിക്കറ്റ് നേടി. രണ്ട് സീസണിൽ 15 കളിയിൽ 17 വിക്കറ്റ്.

ലോകകപ്പിനുമുമ്പ് ഇന്ത്യക്കായി മൂന്ന് കളിയിൽ നാല് വിക്കറ്റ് കരസ്ഥമാക്കി. രണ്ടുപതിറ്റാണ്ടുമുമ്പ് കേരള ടീമിലുണ്ടായിരുന്ന ആശ, ഏറെക്കാലം ക്യാപ്റ്റനായിരുന്നു. ഹൈദരാബാദിൽ റെയിൽവേയിൽ ജോലി കിട്ടിയതോടെ കേരളം വിട്ടു. കഴിഞ്ഞ രണ്ട് സീസണിൽ പുതുച്ചേരി ടീമിനെ നയിച്ചു. തിരുവനന്തപുരം പേരൂർക്കട ഓട്ടോഡ്രൈവറായ ബി ജോയിയുടെയും എസ് ശോഭനയുടെയും മകളാണ്. ലോകകപ്പ് ടീമിൽ വയനാട് സ്വദേശി എസ് സജനയുണ്ട്. കളിക്കാൻ അവസരം കിട്ടിയില്ല.

Previous Post

ഫസ്റ്റ്‌ഹാഫ്‌ ഗംഭീരം – കെഎഫ്‌എ പ്രസിഡന്റ്‌ നവാസ്‌ മീരാൻ സംസാരിക്കുന്നു

Next Post

ഗോളാന്തര ആശയവിനിമയത്തിന്‌ ലേസർ സാങ്കേതികവിദ്യ ; റെക്കോഡിട്ട്‌ നാസ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഗോളാന്തര-ആശയവിനിമയത്തിന്‌-ലേസർ-സാങ്കേതികവിദ്യ-;-റെക്കോഡിട്ട്‌-നാസ

ഗോളാന്തര ആശയവിനിമയത്തിന്‌ ലേസർ സാങ്കേതികവിദ്യ ; റെക്കോഡിട്ട്‌ നാസ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.