വനിതാ ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് 161 റണ്‍സ് വിജയലക്ഷ്യം. ക്യാപ്റ്റന്‍ സോഫി ഡിവൈന്റെ അർധസെഞ്ചുറിയുടെ കരുത്തിൽ നാലു വിക്കറ്റു നഷ്ടത്തിൽ കിവീസ് 160 റൺസ് നേടി. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
കിവീസിനായി സോഫി ഡിവൈൻ 36 പന്തിൽ 57 റൺസ് നേടി. സൂസി ബെയ്റ്റ്‌സ് (27), ജോര്‍ജിയ പ്ലിമ്മര്‍ (34) എന്നിവരും ന്യൂസിലാൻഡ് നിരയിൽ തിളങ്ങി. 27 റൺസു വിട്ടുകൊടുത്ത് രേണുക സിങ് ഇന്ത്യക്കായി 2 വിക്കറ്റു വീഴ്ത്തി. മലയാളി താരം ആശ ശോഭന നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. നാല് ഓവറിൽ 28 റൺസ് വഴങ്ങി അരുന്ധതി റെഡ്ഡിയും ഇന്ത്യക്കായി ഒരു വിക്കറ്റു നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ ആദ്യ വിക്കറ്റു നഷട്മായി. അഞ്ചാം ഓവറിൽ സ്മൃതി മന്ദാനയും, ആറാം ഓവറിൽ ഹർമൻപ്രീത് കൗറും നഷ്ടമായി.
പ്ലേയിങ് ഇലവൻ
ഇന്ത്യ: ഷെഫാലി വര്‍മ, സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രകര്‍, ശ്രേയങ്ക പാട്ടീല്‍, ആശാ ശോഭന, രേണുക താക്കൂര്‍ സിംഗ്.
ന്യൂസിലന്‍ഡ്: സൂസി ബേറ്റ്സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡിവൈന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസബെല്ല ഗെയ്സ് (വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍.
Read More
- ICC Women’s T20 World Cup 2024: വനിതാ ടി20 ലോകകപ്പ്; തീർച്ചയായും അറിഞ്ഞിരിക്കേണ്ട 8 കാര്യങ്ങൾ
- ആ കാര്യത്തിൽ രോഹിത് ശർമ്മ സ്വിസ് വാച്ചു പോലെ വിശ്വസ്തനെന്ന് പരിശീലകൻ
- പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച് ബാബർ അസം
- ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ; ഐതിഹാസിക വിജയം, പരമ്പര
- ഐപിഎല്‍ 2025: ധോണിയുടെ ഭാവി തുലാസില്‍; ബിസിസിഐ തീരുമാനം കാത്ത് ചെന്നൈ സൂപ്പർ കിങ്സ്
- തിരിച്ചുവരവ് കളറാക്കി പന്ത്; കോഹ്ലിയും രോഹിതും താഴേക്ക്; ഐസിസി റാങ്കിങ്
- ലോക ചെസ് ഒളിമ്പ്യാഡ്:ഇന്ത്യയ്ക്ക് ഇരട്ടി മധുരം