കൊച്ചി > ഗ്യാസ് മാറുവാൻ കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ചു കുടിച്ച ദമ്പതികൾ ആശുപത്രിയിൽ. അസം സ്വദേശികളായ അക്ബര്‍ അലി, ഭാര്യ സെലീമ ഖാത്തൂണ്‍ എന്നിവരാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. രക്തം ഛര്‍ദ്ദിച്ച് അവശാരായ ദമ്പതികളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികൾ ഗ്യാസ് മാറുന്നതിനായാണ് കാഞ്ഞിരത്തിന്റെ തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചതെന്ന് പൊലീസിനോടു പറഞ്ഞു.