Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ദ ഹിന്ദു’ തിരുത്തി ; മലയാള മാധ്യമങ്ങളോ ?

by News Desk
October 4, 2024
in KERALA
0
‘ദ-ഹിന്ദു’-തിരുത്തി-;-മലയാള-മാധ്യമങ്ങളോ-?
0
SHARES
28
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
മുഖ്യമന്ത്രിയുടേതല്ലാത്ത പരാമർശം പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ ഖേദം പ്രകടിപ്പിച്ചു. എന്നാൽ, അതേ പരാമർശം പ്രസിദ്ധീകരിക്കുകയും തുടർവാർത്തകൾ നൽകുകയും ചെയ്ത മലയാള മാധ്യമങ്ങൾക്ക് അവിടെയും മിണ്ടാട്ടമില്ല. മലപ്പുറം ജില്ലയിൽനിന്ന് സ്വർണവും ഹവാല പണവും പൊലീസ് പിടിച്ചെടുത്തെന്നും ഈ പണം ദേശവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് ‘ദ ഹിന്ദു’ അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രി പറയാത്ത കാര്യം ഉൾപ്പെട്ടെന്ന് പ്രസ് സെക്രട്ടറി കത്തയച്ച ഉടൻ ‘ദ ഹിന്ദു’ തിരുത്തുനൽകി. സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ് സംഭവിച്ചതെന്നും അതിൽ ഖേദിക്കുന്നതായും പത്രം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ വാചകങ്ങളെന്ന പേരിൽ ഇത് പ്രസിദ്ധീകരിച്ച് വിവാദമാക്കാനാണ് മലയാള മാധ്യമങ്ങൾ ശ്രമിച്ചത്. ഒരു പ്രദേശത്തെയും ഒരു മതവിഭാഗത്തെയും മുഖ്യമന്ത്രി അപമാനിച്ചെന്ന രീതിയിൽ വാർത്തയും ചർച്ചയും കൊഴുപ്പിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനും സിപിഐ എമ്മിനുമെതിരെ വലിയ പ്രചാരണം നടത്തി. 


സാഹചര്യം മുതലെടുത്ത് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനും ചേരിതിരിവ് സൃഷ്ടിക്കാനും വർഗീയ ശക്തികൾക്ക് ആയുധംകൊടുക്കാനുമുള്ള നീക്കവുമാണ് നടന്നത്. വാർത്ത തെറ്റാണെന്ന് ബോധ്യമായിട്ടും തിരുത്താതെ അടുത്ത കള്ളത്തിൽ കിടന്ന് ഉരുളാനാണ് അവർക്കിഷ്ടം.

അന്വേഷണ വിവാദം ഒത്തില്ല ; ‘വ്യാജ’ന് ഹാലിളകി
പി വി അൻവറിന്റെ വാർത്താസമ്മേളനം ദേശാഭിമാനി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത് സിപിഐ എം അന്വേഷിക്കുന്നു എന്ന വ്യാജവാർത്ത പൊളിഞ്ഞതോടെ ഹാലിളകി മനോരമയിലെ ‘വ്യാജൻ’. സിപിഐ എം ഒരു അന്വേഷണവും നടത്തുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിറക്കിയിട്ടും വ്യാജന്റെ നുണഫാക്ടറിയുടെ പ്രവർത്തനം നിന്നിട്ടില്ല. ദേശാഭിമാനി വാർത്ത പരിശോധിക്കണമെന്ന് ചില സെക്രട്ടറിയറ്റ് അംഗങ്ങൾക്ക് അഭിപ്രായമുണ്ടെന്നായി പുതിയ മെഴുകൽ. ഒപ്പം ‘ദ ഹിന്ദു’ പത്രത്തിന്റെ ഖേദപ്രകടനത്തിലെ പ്രധാനഭാഗം ദേശാഭിമാനി നൽകിയില്ലെന്നും തട്ടിവിട്ടു. ‘ദ ഹിന്ദു’ പത്രത്തിന്റെ ഖേദപ്രകടനത്തിലെ പ്രസക്തഭാഗം ദേശാഭിമാനി മലയാളം അറിയാവുന്നവർക്ക് വായിക്കാനാകുംവിധം നന്നായി നൽകിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എന്നപേരിൽ തങ്ങൾ കൊടുത്ത വാർത്ത അദ്ദേഹം പറഞ്ഞതല്ല എന്നതാണ് ആ വിശദീകരണം.

ദേശാഭിമാനിയുടെ പ്രചാരണപ്രവർത്തന ഘട്ടത്തിൽ മനോരമ കാട്ടുന്ന ഈ വെപ്രാളം എന്തിനാണെന്ന് എല്ലാവർക്കും മനസിലാകും. മനോരമയുടെ സർക്കുലേഷനിലുണ്ടായ ഇടിവും വരിക്കാരുടെ കണക്കെടുക്കുന്ന എബിസിയിൽ (ഓഡിറ്റ് ബ്യൂറോ സർക്കുലേഷൻ) ചേരുന്നില്ലെന്ന തീരുമാനവും ഇതിനോട് കൂട്ടിവായിക്കണമെന്ന് മാത്രം.

Previous Post

അൻവറിന്റെ അധിക്ഷേപം 
സ്വന്തം ശീലത്തിൽനിന്ന്‌ : മുഖ്യമന്ത്രി

Next Post

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അര്‍ജുന്‍റെ-കുടുംബത്തിന്‍റെ-പരാതിയിൽ-പൊലീസ്-കേസെടുത്തു

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.