ഭുവനേശ്വർ > ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ച് ഒഡിഷ. ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ 2-2നാണ് ഇരു ടീമുകളും പിരിഞ്ഞത്. ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് രണ്ട് ഗോൾ വഴങ്ങിയത്.
21ാം മിനിറ്റിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ നേടിയിരുന്നു. എന്നാൽ അധികസമയം ലീഡ് നിലനിർത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. ഏഴു മിനിറ്റിനുള്ളിൽത്തന്നെ രണ്ട് ഗോളുകളടിച്ച് ഒഡിഷ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ കുരുക്കി.