അബുദാബി: വനിതാ ടി 20 ലോകകപ്പ് മൽസരങ്ങൾ ഇന്ന് തുടക്കമാകും.രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ഷാർജയിലും, ദുബായിലുമായാണ് മൽസരങ്ങൾ. യുഎഇ സമയം ഉച്ചക്ക് രണ്ടിന് ഷാർജയിൽ നടക്കുന്ന ഉദ്ഘാടന മൽസരത്തിൽ ബംഗ്ലാദേശ് അയർലൻഡിനെ നേരിടും. വൈകുന്നേരം ആറിന് ദുബായിൽ പാകിസ്ഥാൻ ശ്രീലങ്കയുമായി ഏറ്റുമുട്ടും.
വെള്ളിയാഴ്ച വൈകീട്ട് ദുബായിൽ ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. ഈമാസം ആറിന് ഉച്ചയ്ക്ക് രണ്ടിനായിരിക്കും ഇന്ത്യ പാക് പോരാട്ടം. ഇതുവരേ കിരീടം സ്വന്തമാക്കാത്ത ഇന്ത്യയ്ക്ക് ഇത്തവണ ഏതുവിധേനയും കപ്പ് നേടണമെന്ന ലക്ഷ്യമാണുള്ളത്. 2020ൽ ഇന്ത്യ ആദ്യമായി ടി20 ലോകകപ്പ് ഫൈനലിലെത്തി. എന്നാൽ അപ്രതീക്ഷിതമായി ഓസ്‌ട്രേലിയയോട് തോറ്റു. ക്രിക്കറ്റിൽ മികവ് പുലർത്തുന്ന ഓസീസ് വനിതാ ടീം ഇതുവരെ ആറ് തവണയാണ് ലോക കിരീടം നേടിയത്.
വയനാട് മാനന്തവാടി സ്വദേശി സജ്‌ന സജീവൻ, തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശാ ശോഭന എന്നീ മലയാളികൾ കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യൻ ടീം. ഇന്ത്യയുടെ എല്ലാമൽസരങ്ങൾക്കും ദുബായ് ക്രിക്കറ്റ് സ്റ്റേഡിയാണ് വേദി. പുരുഷ-വനിതാ മൽസരങ്ങളുടെ സമ്മാനതുക ഏകീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യ ലോകകപ്പാണിത്.
Read More
- ആ കാര്യത്തിൽ രോഹിത് ശർമ്മ സ്വിസ് വാച്ചു പോലെ വിശ്വസ്തനെന്ന് പരിശീലകൻ
- പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച് ബാബർ അസം
- ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ; ഐതിഹാസിക വിജയം, പരമ്പര
- ഐപിഎല്‍ 2025: ധോണിയുടെ ഭാവി തുലാസില്‍; ബിസിസിഐ തീരുമാനം കാത്ത് ചെന്നൈ സൂപ്പർ കിങ്സ്
- തിരിച്ചുവരവ് കളറാക്കി പന്ത്; കോഹ്ലിയും രോഹിതും താഴേക്ക്; ഐസിസി റാങ്കിങ്
- ലോക ചെസ് ഒളിമ്പ്യാഡ്:ഇന്ത്യയ്ക്ക് ഇരട്ടി മധുരം