തിരുവനന്തപുരം> സര്‍ക്കാരോ തനോ ഒരു പിആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ടി കെ ദേവകുമാറിന്റെ മകനാണ് ദ ഹിന്ദുവിന് ഒരു അഭിമുഖം കൊടുക്കാമോ എന്ന് ചോദിച്ച് സമീപിച്ചത്. നേരത്തെ അറിയാവുന്ന യുവാവാണ്. ഇതോടെ അഭിമുഖത്തിന് സമയം കണ്ടെത്തുകയായിരുന്നു. ദ ഹിന്ദു പത്രത്തിന് അഭിമുഖം നൽകുന്നതിന് തടസമൊന്നുമുണ്ടായിരുന്നില്ല. ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു.
അന്‍വറിന്റെ ആരോപണം സംബന്ധിച്ചായിരുന്നു ഒരു ചോദ്യം. നേരത്തേ, പറഞ്ഞതിനാല്‍ വിശദമായി പറയുന്നില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ അഭിമുഖത്തില്‍ പറയാത്ത ചിലകാര്യങ്ങള്‍ പത്രത്തില്‍ വന്നു. അത് ചൂണ്ടികാട്ടിയപ്പോള്‍ ഹിന്ദു പത്രം മാന്യമായി ഖേദപ്രകടനം നടത്തി. ഗൾഫിലുള്ള പലരും ഏജൻസികൾ വഴി എന്റെ അഭിമുഖം എടുത്തിട്ടുണ്ട്. വർഷങ്ങൾക്കു മുൻപേ അങ്ങനെയാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.