കൊച്ചി : സാമൂഹികമായി രണ്ടു തലങ്ങളിൽ നിലകൊള്ളുന്ന കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള പ്രണയവും തുടർന്നുണ്ടാകുന്ന സങ്കീർണ്ണങ്ങളായ സംഭവവികാസങ്ങളുമാണ് വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ്. ചിദംബരകൃഷ്ണൻ നിർമ്മിച്ച് രഞ്ജിത്ത് ജി.വി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ” നേരറിയും നേരത്ത് ” .
അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്ല എന്നിവർ നായികാ നായകരാകുന്നു. ഒപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.
ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിർമ്മാണം – എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പ്ഞ്ചോല, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനിൽ നേമം, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ, പിആർഒ- അജയ് തുണ്ടത്തിൽ.