ജനീവ > പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് യുഎൻ രക്ഷാസമിതി. ബുധനാഴ്ച പ്രാദേശിക സമയം പത്തോടെയാവും യോഗം നടക്കുക. ലബനനിൽ ഇസ്രയേലിന്റെ ആക്രമണവും ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണവും നടക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തര യോഗം.
ഫ്രാൻസിന്റെ അഭ്യർഥനയെ തുടർന്നാണ് യുഎൻ യോഗം വിളിച്ചിരിക്കുന്നത്. ലബനനിലെ ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സെപ്തംബർ 20നും 24നും രക്ഷാസമിതി അടിയന്തരയോഗം ചേർന്നിരുന്നു.