കൊച്ചി> കൊയിലാണ്ടി ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിക്കെതിരെ ലൈംഗിക പീഡന പരാതി. എ വി നിധിനെതിരെയാണ് യുവതി പീഡന പരാതി നൽകിയത്. യുവതിയോട് പണം ചോദിച്ച് ലൈംഗിക ബന്ധത്തിനായി ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.
മൊബൈൽ ഫോണിൽ അശ്ലീല സന്ദേശം അയക്കുകയും നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തെന്ന് എറണാകുളം കടവന്ത്ര പൊലീസിന് നൽകിയ പരാതിയിൽ യുവതി പറഞ്ഞു.